തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി; ലാന്‍ഡ് ചെയ്തത് 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി; ലാന്‍ഡ് ചെയ്തത് 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം
തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെടുകയായിരുന്നു.

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം വിമാനം വിട്ടയക്കും.

Thiruvananthapuram airport ground staff on strike, flight movement affected  | Thiruvananthapuram airport ground staff on strike flight movement  affected - Gujarat Samachar

ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉള്ളത്. ഇന്നലെ ഇന്നലെ രാത്രി 9.30 നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. ലാന്‍ഡിംഗിനായി എമര്‍ജന്‍സി സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ഇമ്മിഗ്രേഷന്‍, എയര്‍ഫോഴ്‌സ്, ക്ലിയറന്‍സിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂ. വിമാനത്തില്‍ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഡോമസ്റ്റിക് ബേയിലാണ് വിമാനം ഇപ്പോഴുള്ളത്.

Other News in this category



4malayalees Recommends