അച്ഛനും അമ്മയ്ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ദിപാന്‍ഷി ഭഡോറിയ ലണ്ടനിലേക്ക് യാത്ര മാറ്റിവച്ചത്. വിധി പക്ഷെ അനുകൂലമായില്ല. അച്ഛന് സര്‍പ്രൈസ് നല്‍കാനാണ് ലണ്ടനില്‍ പഠിക്കുന്ന ദിപാന്‍ഷി ഒരു മാസം മുമ്പ് ഗുജറാത്തിലെത്തിയത്. എന്നാല്‍ പിറന്നാള്‍ ആഘോഷം അവസാന കൂടിക്കാഴ്ചയായി.
മാര്‍ച്ച് 27ന് പിതാവിന്റെ ജന്മ ദിനത്തില്‍ അഹമ്മദാബാദിലേക്ക് പറന്നെത്തിയതായിരുന്നു ദിപാന്‍ഷി, കുടുംബത്തിനൊപ്പം സന്തോഷമായി കുറച്ചുദിവസം ചെലവഴിച്ച ദിവസം മെയ് 20ന് തിരികെ ലണ്ടനിലേക്ക് പറക്കാനായിരുന്നു തീരുമാനിച്ചത്. പിന്നീട് മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം ഒരുമിച്ച് ആഘോഷിച്ച് മടങ്ങാന്‍ തീരുമാനിച്ചു.ജൂണ്‍ 11ാം തിയതി മാതാപിതാക്കളുടെ വിവാഹ വാര്‍ഷികമായതിനാല്‍ മേയ് 20ന് എടുത്ത ടിക്കറ്റ് കാന്‍സലാക്കി ദിപാന്‍ഷി യാത്ര 12 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ആഘോഷങ്ങള്‍ക്ക് ശേ,ം മകളെ എയര്‍പോര്‍ട്ടില്‍ യാത്രയാക്കിയ മാതാപിതാക്കള്‍ പിന്നീട് അറിഞ്ഞത് ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്തയായിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലെ ഉദ്യോഗസ്ഥനാണ് ദിപാന്‍ഷിയുടെ പിതാവ്.