ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഫാദേഴ്സ് ഡേയ് ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഫാദേഴ്സ് ഡേയ് ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഫാദേഴ്സ് ഡേയ് ആഘോഷിച്ചു. ജൂണ്‍ 15 ഞായറാഴ്ച്ചയിലെ മൂന്നു കുര്‍ബ്ബാനയ്ക്ക് ശേഷവും കുര്‍ബ്ബാനയില്‍ പങ്കെടുത്ത പിതാക്കളെ സമ്മാനം നല്‍കി ആദരിച്ചുകൊണ്ടായിരുന്നു ഫാദേഴ്സ് ഡേയ് സംഘടിപ്പിച്ചത്. കൂടാതെ ഇടവകയിലെ പിതാക്കള്‍ക്ക് വേണ്ടി നടത്തപ്പെട്ട ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി. വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിവസം കൂടിയായിരുന്ന ദിവസത്തിന്റെ മംഗളങ്ങള്‍ നേരുന്നതിനോടൊപ്പം കത്തോലിക്കാ സഭയിലെ സുപ്രധാനമായ തിരുനാളുകളിലൂടെ കടന്നുപോകുന്ന അനുഗ്രഹപൂര്‍ണമായ ജൂണ്‍ മാസത്തിലെ ഈ ആഴ്ചകളില്‍ ഏവര്‍ക്കും പ്രാര്‍ഥനാനിരതമായ ആശംസകള്‍ നേരുന്നതായി വികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെന്‍പുര ഇടവക സെക്രട്ടറി സി. ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, യൂത്ത് കൈക്കാരന്‍ നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി. ആര്‍. ഓ. അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Other News in this category



4malayalees Recommends