എഗ്രിമെന്റ് പുറത്തു വിടണം ; ഫെസ്റ്റിവലിന് വേണ്ടി നിര്‍മിച്ച സിനിമയാണിതെന്നാണ് പറഞ്ഞത്, ചുരുളി സിനിമയ്ക്ക് താന്‍ എതിരല്ലെന്ന് നടന്‍ ജോജു ജോര്‍ജ്

എഗ്രിമെന്റ് പുറത്തു വിടണം ;  ഫെസ്റ്റിവലിന് വേണ്ടി നിര്‍മിച്ച സിനിമയാണിതെന്നാണ് പറഞ്ഞത്, ചുരുളി സിനിമയ്ക്ക് താന്‍ എതിരല്ലെന്ന് നടന്‍ ജോജു ജോര്‍ജ്
ചുരുളി സിനിമാ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. സിനിമയ്‌ക്കോ കഥാപാത്രത്തിനോ താന്‍ എതിരല്ല എന്നും ഫെസ്റ്റിവലിന് വേണ്ടി നിര്‍മിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും ജോജു പറഞ്ഞു. ലിജോ ജോസ് പുറത്തു വിട്ട തുണ്ട് കടലാസല്ല എഗ്രിമെന്റ് പുറത്തു വിടണമെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'സിനിമ ഫെസ്റ്റിവലിന് വേണ്ടി എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തില്‍ അഭിനയിച്ചത്. ഒടിടിയില്‍ തെറി വേര്‍ഷന്‍ വന്നു. ഐഎഫ്എഫ് കെയില്‍ തെറിയില്ലാതെ വേര്‍ഷന്‍ വന്നു. പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ ഇവര്‍ തെറി വേര്‍ഷന്‍ ഒടിടിയ്ക്ക് കൊടുത്തു' എന്നും ജോജു ആരോപിച്ചു.

ചുരുളി എന്ന സിനിമയില്‍ അഭിനയിച്ചതിന് പണം ലഭിച്ചില്ലെന്ന നടന്‍ ജോജു ജോര്‍ജിന്റെ ആരോപണത്തിന് ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കിയിരുന്നു. ജോജുവിന് കൃത്യമായി അഞ്ചു ലക്ഷം പ്രതിഫലം നല്‍കിയതാണെന്ന് പറയുകയും ജോജുവിന് പണം നല്‍കിയതിന്റെ രേഖയും ലിജോ ഫെയ്സ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്നും എന്നാല്‍ തെറിയുള്ള പതിപ്പാണ് റിലീസ് ചെയ്‌തെന്നുമാണ് ജോജു നേരത്തെ പറഞ്ഞത്. തനിക്ക് അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല എന്നും നടന്‍ പറഞ്ഞിരുന്നു

Other News in this category



4malayalees Recommends