വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനായി അമേരിക്കയില്‍ എത്തി; 24 കാരിയായ ഇന്ത്യന്‍ യുവതിയെ കാണാനില്ലെന്ന് പരാതി

വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനായി അമേരിക്കയില്‍ എത്തി; 24 കാരിയായ ഇന്ത്യന്‍ യുവതിയെ കാണാനില്ലെന്ന് പരാതി
വിവാഹത്തിനായി അമേരിക്കയിലെത്തിയ 24 കാരിയായ ഇന്ത്യന്‍ യുവതിയെ കാണാനില്ലെന്ന് പരാതി. ജൂണ്‍ 20ന് ഇന്ത്യയില്‍ നിന്ന് ന്യൂജഴ്‌സിയിലെത്തിയ സിമ്രാന്‍ (24) എന്ന യുവതിയെ കാണാനില്ലെന്നാണ് പരാതി.ന്യൂജേഴ്സി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂണ്‍ 20നാണ് സിമ്രാന്‍ ന്യൂജഴ്‌സിയില്‍ എത്തുന്നത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സിമ്രാനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ സിമ്രാന്റെ സിസിടിവി ദൃശ്യം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ പരിശോധിച്ചുകൊണ്ട് ആരെയോ കാത്തുനില്‍ക്കുന്ന യുവതിയുടെ ദൃശ്യമാണ് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

വിവാഹത്തിന്റെ പേരില്‍ അമേരിക്കയില്‍ എത്താനുളള ശ്രമമാണോ യുവതി നടത്തിയതെന്ന് പൊലീസിന് സംശയിക്കുന്നുണ്ട്. യുവതിക്ക് അമേരിക്കയില്‍ ബന്ധുക്കളില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെത്തിയതിന് ശേഷം സിമ്രാന്‍ പുതിയ ഫോണ്‍ കണക്ഷന്‍ എടുത്തതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ബന്ധപ്പെടാനായിട്ടില്ലന്നും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends