പുഷ്പയിലെ ഐറ്റം ഡാന്‍സിന് ശേഷം ശ്രീലീല പ്രതിഫലം വര്‍ധിപ്പിച്ചു?

പുഷ്പയിലെ ഐറ്റം ഡാന്‍സിന് ശേഷം ശ്രീലീല പ്രതിഫലം വര്‍ധിപ്പിച്ചു?
അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നടി ശ്രീലീല. അല്ലു അര്‍ജുന്റെ 'പുഷ്പ 2: ദി റൂള്‍' എന്ന ചിത്രത്തിലെ തന്റെ നൃത്തച്ചുവടുകള്‍ കൊണ്ട് നടി അടുത്തിടെ ആരാധകരെ അമ്പരപ്പിച്ചിരുന്നു.

ചിത്രത്തിന് ശേഷം നടി തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചതായി ഈ അടുത്ത് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് അഖില്‍ അക്കിനേനിയുടെ 'ലെനിന്‍' എന്ന ചിത്രത്തിലെ അഭിനയത്തില്‍ നിന്ന് നടി പിന്മാറുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് കാരണമായി.

അഖില്‍ അക്കിനേനിയുടെ തെലുങ്ക് ചിത്രമായ 'ലെനിന്‍' എന്ന ചിത്രത്തില്‍ നിന്ന് ശ്രീലീല പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഭാഗ്യശ്രീ ബോര്‍സെയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക കാരണങ്ങളൊന്നും നല്‍കാതെ ശ്രീലീല മുമ്പ് രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

തെലുങ്ക് സിനിമകളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനങ്ങള്‍ക്കിടയില്‍ നടിയുടെ പുതുക്കിയ പ്രതിഫല തുകയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശ്രീലീല തന്റെ ഫീസ് ഗണ്യമായി വര്‍ദ്ധിപ്പിച്ചതായും വരാനിരിക്കുന്ന പ്രോജക്ടുകള്‍ക്കായി ഏകദേശം 7 കോടി രൂപ ചോദിച്ചതായും സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ലഭിച്ചിരുന്ന 3.5 മുതല്‍ 4 കോടി രൂപ വരെയുള്ള പ്രതിഫലത്തിന്റെ ഇരട്ടിയാണിത്.

'പുഷ്പ 2'വിലെ 'കിസ്സിക്കി' എന്ന ഡാന്‍സ് നമ്പറിന് നടിയ്ക്ക് 2 കോടി രൂപ പ്രതിഫലം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends