സുപ്രധാന തീരുമാനവുമായി ട്രംപ് ; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു

സുപ്രധാന തീരുമാനവുമായി ട്രംപ് ; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു
സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്. സുപ്രധാന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.

ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയയെ പുനര്‍നിര്‍മിക്കാന്‍ വേണ് സഹായം നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വികസനത്തിലേക്കുള്ള വാതില്‍ തുറന്നെന്ന് സിറിയന്‍ ഭരണകൂടം പ്രതികരിച്ചു. സിറിയക്കെതിരെ നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന ഉപരോധമാണ് അമേരിക്ക പിന്‍വലിച്ചത്

ഇക്കഴിഞ്ഞ മെയില്‍ റിയാദില്‍ നടന്ന സൗദി-യുഎസ് നിക്ഷേപ ഉച്ചകോടിയില്‍ വെച്ച് സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ യുഎസ് വിദേശകാര്യ സെക്രട്ടറി സിറിയന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Other News in this category



4malayalees Recommends