'മായക്കുട്ടി, ഇത് സിനിമയോടുള്ള പ്രണയത്തിന്റെ മികച്ച തുടക്കമാകട്ടെ'; മകള്‍ക്ക് ആശംസകളുമായി മോഹന്‍ലാല്‍

'മായക്കുട്ടി, ഇത് സിനിമയോടുള്ള പ്രണയത്തിന്റെ മികച്ച തുടക്കമാകട്ടെ'; മകള്‍ക്ക് ആശംസകളുമായി മോഹന്‍ലാല്‍
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തുടക്കത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. സിനിമയുടെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത് വന്നതിന് പിന്നാലെ മകള്‍ക്ക് ആശംസകളുമായി മോഹന്‍ലാല്‍ രംഗത്തെത്തി.

'മായക്കുട്ടി, ഇത് സിനിമയോടുള്ള പ്രണയത്തിന്റെ മികച്ച തുടക്കമാകട്ടെ' എന്നാണ് മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ കുറിച്ചത്. 'മായക്കുട്ടി ,'തുടക്കം' സിനിമയോടുള്ള ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ആദ്യ പടിയാകട്ടെ', എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം വിസ്മയയ്ക്ക് ആശംസകളുമായി ആന്റണി പെരുമ്പാവൂരുമെത്തി. 'എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാര്‍ത്ഥനകളും. ഒരു മികച്ച 'തുടക്കം' നേരുന്നു', എന്നാണ് ആന്റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കുഞ്ഞ് വിസ്മയയ്ക്കൊപ്പമുള്ള ചിത്രവും ആന്റണി പങ്കുവെച്ചിട്ടുണ്ട്.

2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'തുടക്കം'. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.



Other News in this category



4malayalees Recommends