മാരാരിക്കുളം ഓമനപ്പുഴയില്‍ ജോസ്മോന്‍ മകളെ കഴുത്തുഞെരിച്ചു കൊന്നെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാര്‍. ജോസ്മോനെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ലതേ പറയാനുള്ളൂ. പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കുന്ന ആളല്ലെന്നും അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. 28 വയസ്സുകാരിയായ മകള്‍ എയ്ഞ്ചല്‍ ജാസ്മിനെയാണ് ജോസ് മോന്‍ കഴുത്ത് ഞെരിച്ച് കൊന്നത്.
സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്മോന്‍ പൊലീസിനോടു പറഞ്ഞത്. 'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ'- പൊലീസിന്റെ ചോദ്യംചെയ്യലില്‍ ജോസ്മോന്‍ പറഞ്ഞത് ഇങ്ങനെ. ഭര്‍ത്താവിന്റെ വീട്ടില്‍ വഴക്കിട്ടെത്തിയ എയ്ഞ്ചല്‍ സ്വന്തം വീട്ടുകാരോടും വഴക്ക് കൂടി. വഴക്കിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.
അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മ ജെസിക്ക് കൃത്യത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ജോസ്മോനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി 11- ഓടെ വീട്ടില്‍വെച്ച് കൊലപാതകം നടത്തിയെന്നാണ് ജോസ്മോന്‍ പൊലീസിനോടു പറഞ്ഞത്. കൊലപാതക സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി എയ്ഞ്ചലിന്റെ അമ്മ ജെസിയും ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. കഴുത്തിലെ രണ്ടു രക്തക്കുഴലുകള്‍ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.