മിഠായി കാണിച്ച് പ്രലോഭിപ്പിച്ചിട്ടും കുട്ടികള്‍ വഴങ്ങിയില്ല, കൊച്ചിയില്‍ അഞ്ചും ആറും വയസുകാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

മിഠായി കാണിച്ച് പ്രലോഭിപ്പിച്ചിട്ടും കുട്ടികള്‍ വഴങ്ങിയില്ല, കൊച്ചിയില്‍ അഞ്ചും ആറും വയസുകാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം
ഇടപ്പള്ളിയില്‍ നിന്ന് അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. കാറിലെത്തിയ മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.

ഇന്നലെ വൈകുനേരം കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം നടന്നത്. ഇരുവരെയും കാറിലുണ്ടായിരുന്ന സംഘം മിഠായി കാണിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടികള്‍ അവ വാങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇരുവരെയും ബലംപ്രയോഗിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് പരാജയപ്പെട്ടു. തുടര്‍ന്ന് സംഘം കടന്നുകളയുകയായിരുന്നു.

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends