അഞ്ചു മണിക്കൂര്‍ പരോളില്‍ പൊലീസ് കാവലില്‍ വിവാഹം കഴിച്ച് ഗുണ്ടാ നേതാവ്
അഞ്ചു മണിക്കൂര്‍ പരോളില്‍ പൊലീസ് കാവലില്‍ വിവാഹം കഴിച്ച് ഗുണ്ടാ നേതാവ്. തിഹാര്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് അമിത് ഏലിയാസ് ദബാങ് ആണ് വിവാഹിതനായത്. തില്ലു താജ്പുരിയ ഗുണ്ടാ സംഘത്തിന്റെ നേതാവാണ് അമിത് ദബാങ്. രാജസ്ഥാന്‍ സ്വദേശിനിയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. നരേല പ്രദേശത്തെ താജ്പൂര്‍ ഗ്രാമത്തില്‍ വച്ചായിരുന്നു കല്യാണം. വിവാഹത്തിന് ഹരിയാനയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും നിരവധി ഗുണ്ടാ സംഘങ്ങള്‍ എത്താന്‍ സാധ്യതയുണ്ടെന്ന മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ കനത്ത കാവല്‍ നല്‍കിയാണ് അമിതിനെ വിവാഹ പന്തലില്‍ എത്തിച്ചത്.
അമിത് അംഗമായ തില്ലു താജ്പുരിയ ഗുണ്ടാ സംഘത്തിന്റെ ശക്തികേന്ദ്രമായാണ് ഈ ഗ്രാമം കണക്കാക്കപ്പെടുന്നത്. വിവാഹശേഷം അമിത് ദബാങ് ജയിലിലേക്ക് തന്നെ മടങ്ങി.