916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് ആ രണ്ട് താരങ്ങള്‍, ചേട്ടനും അനിയനും എല്ലാവര്‍ക്കും പ്രിയപ്പെട്ടവര്‍, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി
താരസഹോദരങ്ങളായ സൂര്യയേയും കാര്‍ത്തിയേയും കുറിച്ച് മനസുതുറന്ന് നടി പ്രിയാമണി. 916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് രണ്ടുപേരുമെന്ന് പ്രിയാമണി അഭിപ്രായപ്പെട്ടു. സൂര്യയ്‌ക്കൊപ്പം മുന്‍പ് രക്തചരിത്ര എന്ന ചിത്രത്തിലാണ് പ്രിയാമണി അഭിനയിച്ചത്. കാര്‍ത്തിക്കൊപ്പം പരുത്തിവീരന്‍ എന്ന സിനിമയിലും നടി അഭിനയിച്ചു. നിര്‍ഭാ?ഗ്യവശാല്‍ ഒരു സിനിമയില്‍ മാത്രമേ സൂര്യയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടുളളൂവെന്ന് പ്രിയാമണി പറയുന്നു. എന്നാല്‍ അദ്ദേഹം നല്ല വ്യക്തിയാണെന്നും സൂര്യയുടെ കൂടെ വര്‍ക്ക് ചെയ്ത രക്ത ചരിത്ര തനിക്ക് മറക്കാനാകാത്ത അനുഭവമാണെന്നും പ്രിയാമണി മനസുതുറന്നു.
സൂര്യയുമായി പിന്നീട് കോണ്‍ടാക്റ്റ് ഒന്നുമില്ലെങ്കിലും കാര്‍ത്തിയും, ജ്യോതികയുമായി തനിക്ക് സൗഹൃദം ഉണ്ടെന്നും നടി പറഞ്ഞു. 'വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂര്യ. അദ്ദേഹത്തിന്റെ സഹോദരന്‍ കാര്‍ത്തിയുമായി നല്ല സൗഹൃദത്തിലാണ് ഞാന്‍. 916 ഹോള്‍മാര്‍ക്ക് സ്വര്‍ണമാണ് രണ്ടുപേരും. ആ കുടുംബത്തിലെ എല്ലാവരും നല്ല ആളുകളാണ്.