കാറില്‍ ട്രക്ക് ഇടിച്ച് അപകം; അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

കാറില്‍ ട്രക്ക് ഇടിച്ച് അപകം; അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം
അമേരിക്കയിലെ ഗ്രീന്‍ കൗണ്ടിയില്‍ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. കുടുംബം സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഗ്രീന്‍ കൗണ്ടിയില്‍ വച്ചായിരുന്നു സംഭവം. അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കാനായാണ് എത്തിയത്.

ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, അവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ ആണ് മരിച്ചത്. ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം അറ്റലാന്റയില്‍ നിന്ന് ഡാലസിലേക്കു മടങ്ങുമ്പോള്‍ ദിശ തെറ്റിച്ചു വന്ന മിനി ട്രക്ക് ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. മിനി ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് അവരുടെ കാറിന് തീപിടിച്ചു. നാലുപേരും കാറില്‍ കുടുങ്ങുകയും വെന്തുമരിക്കുകയുമായിരുന്നു.

മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകള്‍ സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധനകള്‍ നടത്തിവരികയാണ്. ഡിഎന്‍എ പരിശോധനകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

Other News in this category



4malayalees Recommends