ചേലാകര്‍മ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; മരണകാരണത്തില്‍ വിശദ അന്വേഷണം നടത്തും

ചേലാകര്‍മ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; മരണകാരണത്തില്‍ വിശദ അന്വേഷണം നടത്തും
കോഴിക്കോട് കാക്കൂരില്‍ ക്ലിനിക്കില്‍ ചേലാ കര്‍മ്മത്തിനെത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അന്വേഷണം തുടരുന്നു. മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാന്‍ കുഞ്ഞിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പേരുടെ മൊഴി പോലീസ് അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് നിയോഗിച്ച സംഘം ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ആരോപണം നേരിടുന്ന സ്വകാര്യ ക്ലിനിക്കിലെത്തിയ ആരോഗ്യവകുപ്പ് സംഘം കുട്ടിക്ക് നല്‍കിയ മരുന്നുകളുടെ വിശദാംശങ്ങള്‍ ഇന്നലെ പരിശോധിച്ചിരുന്നു. ചികിത്സാ പിഴവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Other News in this category



4malayalees Recommends