താന്‍ ക്ഷണിച്ചിട്ടല്ല ജ്യോതി മല്‍ഹോത്ര വന്നത്,പേര് വലിച്ചിഴയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന് രക്ഷപ്പെടാന്‍; വി മുരളീധരന്‍

താന്‍ ക്ഷണിച്ചിട്ടല്ല ജ്യോതി മല്‍ഹോത്ര വന്നത്,പേര് വലിച്ചിഴയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന് രക്ഷപ്പെടാന്‍; വി മുരളീധരന്‍
ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മല്‍ഹോത്ര താന്‍ ക്ഷണിച്ചിട്ടല്ല വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തതെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന് രക്ഷപ്പെടാനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ഇതുകൊണ്ടൊന്നും ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മല്‍ഹോത്ര യാത്രചെയ്തത്. ഉദ്ഘാടന യാത്രയില്‍ ഒപ്പം വി മുരളീധരനും ഉണ്ടായിരുന്നു. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മല്‍ഹോത്ര യാത്ര ചെയ്തത്. 2023 ഏപ്രില്‍ 25-നാണ് ഇവര്‍ കാസര്‍കോട് എത്തിയത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചാരക്കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതില്‍ വലിയ രീതിയില്‍ ചര്‍ച്ച ഉയരുകയാണ്. ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതില്‍ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചാരപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വ്ളോഗറെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവര്‍ ഇവിടെ വരുമ്പോള്‍ ചാരപ്രവര്‍ത്തകയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Other News in this category



4malayalees Recommends