ആറുവയസുകാരിയെ വിവാഹം കഴിച്ച് 45 കാരന്‍ ; ചിത്രം വിവാദമായതോടെ 9 വയസ് പൂര്‍ത്തിയാകുന്നതുവരെ ഭര്‍ത്താവിന്റേ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകരുതെന്ന് താലിബാന്‍ !

ആറുവയസുകാരിയെ വിവാഹം കഴിച്ച് 45 കാരന്‍ ; ചിത്രം വിവാദമായതോടെ 9 വയസ് പൂര്‍ത്തിയാകുന്നതുവരെ ഭര്‍ത്താവിന്റേ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകരുതെന്ന് താലിബാന്‍ !
അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ 45 വയസുകാരന്‍ ആറ് വയസുകാരിയെ വിവാഹം കഴിച്ചു. 'നവവധു'വിന്റെ ചിത്രങ്ങള്‍ വലിയതോതില്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ താലിബാന്‍ ഭരണകൂടം ഇടപെടുകയും പെണ്‍കുട്ടിയ്ക്ക് 9 വയസ് പൂര്‍ത്തിയാകുന്നതുവരെ ഭര്‍ത്താവിന്റേ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് തടയുകയും ചെയ്തു.

വിവാഹ ചടങ്ങ് നടന്ന മര്‍ജാ ജില്ലയില്‍ കുട്ടിയുടെ പിതാവിനെയും വരനെയും കസ്റ്റഡിയിലെടുത്തെങ്കിലും കുറ്റം ചുമത്തിയിട്ടില്ല. രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചതായി പറയപ്പെടുന്ന 45കാരന്‍, പെണ്‍കുട്ടിയുടെ കുടുംബത്തിന് പകരമായി പണം നല്‍കിയതായി പറയപ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പെണ്‍കുട്ടി ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്. പെണ്‍കുട്ടിയുടെ ശാരീരിക സൗന്ദര്യം, വിദ്യാഭ്യാസം, ആര്‍ജിച്ച മൂല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വധുവിന്റെ വിലയായ 'വാല്‍വാര്‍' എന്ന വ്യാപകമായ ആചാരത്തിലൂടെയാണ് ഇടപാട് നടന്നതെന്ന് ഹാഷ്-ഇ സുബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News in this category



4malayalees Recommends