പ്രമേഹരോഗിയായ മകള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെയ്പ്പെടുക്കാന്‍ പോലും പണമില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ് ഫേസ്ബുക്ക് ലൈവ് ; പിന്നാലെ സ്വയം വെടിവച്ചു മരിച്ചു

പ്രമേഹരോഗിയായ മകള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെയ്പ്പെടുക്കാന്‍ പോലും പണമില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ് ഫേസ്ബുക്ക് ലൈവ് ; പിന്നാലെ സ്വയം വെടിവച്ചു മരിച്ചു
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ഉത്തര്‍പ്രദേശില്‍ യുവാവ് ജീവനൊടുക്കി. പ്രമേഹരോഗിയായ മകള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെയ്പ്പെടുക്കാന്‍ പോലും പണമില്ലെന്ന് കരഞ്ഞുപറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ ലൈവിട്ടതിന് പിന്നാലെയാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. ലഖ്നൗവിലാണ് സംഭവം നടന്നത്.

തന്റെ ഓഫീസില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് മരിക്കുയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിക്കുന്നതിന് തൊട്ടുമുമ്പ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ഇയാള്‍ സെലിബ്രിറ്റികളോടും വ്യവസായികളോടും തന്റെ കുടുംബത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക ബാധ്യതകളുടെ സമ്മര്‍ദ്ദം ഇനി താങ്ങാനാവില്ലെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.

ഫേസ്ബുക്ക് ലൈവ് കണ്ട കുടുംബാംഗങ്ങള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അയാള്‍ മരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അയാള്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോടിക്കണക്കിന് രൂപയുടെ കടങ്ങള്‍ ഉണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends