ഇന്ത്യയിലെ ആണ്‍- പെണ്‍ ദൈവങ്ങളുടെ പട്ടിക വേണം! സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ വിവരാവകാശ അപേക്ഷ നല്‍കി അഡ്വ ഹരീഷ് വാസുദേവന്‍

ഇന്ത്യയിലെ ആണ്‍- പെണ്‍ ദൈവങ്ങളുടെ പട്ടിക വേണം! സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ വിവരാവകാശ അപേക്ഷ നല്‍കി അഡ്വ ഹരീഷ് വാസുദേവന്‍
സെന്‍സര്‍ ബോര്‍ഡിന്റെ പക്കലുള്ള ഇന്ത്യയിലെ ആണ്‍ ദൈവങ്ങളുടെയും പെണ്‍ ദൈവങ്ങളുടെയും പട്ടിക ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് ഈ അപേക്ഷയ്ക്ക് പിന്നില്‍. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ദൈവങ്ങളുടെ പേര് പട്ടിക കാണാത്തത് കൊണ്ട് മാത്രമാണ് അപേക്ഷ കൊടുക്കേണ്ടി വന്നതെന്ന് ഹരീഷ് തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

തുടങ്ങാനിരിക്കുന്ന തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്താനാണ് ഈ വിവരം തേടുന്നതെന്ന കാര്യവും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തന്റെ സിനിമയില്‍ ലൈംഗിക അക്രണത്തിന് വിധേയയാകുന്ന സ്ത്രീ കഥാപാത്രത്തിന് ഉചിതമായ പേര് തിരഞ്ഞെടുക്കേണ്ടത് ഉണ്ട്. കൂടാതെ അതിക്രമം നടത്തുന്ന വില്ലന്‍ കഥാപാത്രത്തിന് ഇടേണ്ട പേരും തീരുമാനിക്കണം. മതവികാരത്തിന് എതിരാകാതെയും, നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെയും ഇവ ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഈ വിവരങ്ങള്‍ തേടുന്നതെന്നും അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്.

'ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേരിനെചൊല്ലി സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തിയ തടസങ്ങള്‍ കോടതി കയറിയതിന് പിന്നാലെയാണ് ഹരീഷ് വാസുദേവന്റെ നീക്കം. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ദൈവങ്ങളുടെ പേര് പട്ടിക പ്രസിദ്ധീകരിക്കാന്‍ ബോര്‍ഡ് മുന്‍കൈ എടുത്തില്ലെങ്കില്‍ ലിസ്റ്റ് കിട്ടുമ്പോള്‍ താന്‍ പ്രസിദ്ധീകരിക്കാമെന്നും ഹരീഷ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

Other News in this category



4malayalees Recommends