ധന്യന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ജൂലൈ 20 ഞായറാഴ്ച ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ധന്യന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും പദയാത്രയും ജൂലൈ 20 ഞായറാഴ്ച ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
അനൈക്യവും അസ്വസ്ഥതയും നിറഞ്ഞ മലങ്കര സഭയില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും വാഹകനായി കടന്നുവന്ന സന്യസാവര്യനായ ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ 72ാം ഓര്‍മ്മ പെരുന്നാള്‍ ജൂലൈ മാസം 15ാം തിയതി വന്ദ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് ഭദ്രാസന ദേവാലയത്തില്‍വച്ച് മലങ്കര സഭാ മക്കള്‍ ഒന്നു ചേര്‍ന്ന് കൊണ്ടാടുകയാണ്. ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ സാര്‍വത്രിക സഭയോടുള്ള ഐക്യത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ മാര്‍ ഇവാനിയോസ് അനുസ്മരണവും പദയാത്രയും ജൂലൈ മാസത്തില്‍ നടത്തപ്പെടുകയാണ്.

യുകെ മലങ്കാര സുറിയാനി കത്തോലിക്കാ സഭയിലെ ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ 2025 ജൂലൈ 20ാം തിയതി ഞായറാഴ്ച എയില്‍സ്‌ഫോര്‍ഡ് പ്രയറിയില്‍ വച്ച് അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് പിതാവിനെ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തിയതിന് നന്ദി അര്‍പ്പിക്കുവാനും വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ക്കും വേണ്ട മലങ്കര സുറിയാനി കത്തോലിക്ക സഭ യുകെ റീജിയന്‍ കോര്‍ഡിനേറ്റര്‍ വെ ഡോ കുരിയാക്കോസ് തടത്തിലച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന നടത്തപ്പെടുന്നു. തുടര്‍ന്ന് പദയാത്രയും ഉണ്ടായിരിക്കുന്നതാണ്.

ഈ തിരുകര്‍മ്മങ്ങളിലേക്ക് എല്ലാ സഭാ വിശ്വാസികളേയും ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ ജോണ്‍സണ്‍ പെഴാംകൂട്ടത്തില്‍ 07553149970

Other News in this category



4malayalees Recommends