ദുരഭിമാന കൊല ; അഞ്ചു ദിവസത്തിന് ശേഷം കെവിന്റെ മൃതദേഹം സ്വീകരിക്കാമെന്ന നിലപാടില്‍ ബന്ധുക്കള്‍

ദുരഭിമാന കൊല ; അഞ്ചു ദിവസത്തിന് ശേഷം കെവിന്റെ  മൃതദേഹം സ്വീകരിക്കാമെന്ന നിലപാടില്‍ ബന്ധുക്കള്‍
തിരുനെല്‍വേലിയില്‍ ദുരഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം സ്വീകരിക്കാമെന്ന നിലപാടിലേക്ക് ബന്ധുക്കള്‍. കെവിന്‍ മരിച്ച് അഞ്ചുദിവസം പിന്നിടുമ്പോഴാണ് പ്രതിഷേധം അവസാനിപ്പിച്ച് കെവിന്റെ കുടുംബം മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാവുന്നത്. കെവിന്റെ അച്ഛന്‍ രാവിലെ തിരുനെല്‍വേലിയില്‍ എത്തുമെന്നാണ് വിവരം. അതേസമയം, പൊലീസിനെതിരെ വിമര്‍ശനവുമായി കെവിന്റെ അച്ഛന്‍ രംഗത്തെത്തി.

സുഭാഷിണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പാളയംകോട്ട ഇന്‍സ്പെക്ടര്‍ കെവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും ചന്ദ്രശേഖര്‍ പ്രതികരിച്ചു. എന്നാല്‍ തനിക്ക് പെണ്‍കുട്ടിയുടെ വീഡിയോയെ കുറിച്ച് പ്രതികരിക്കാനില്ലെന്നും കെവിന്റെ അച്ഛന്‍ ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം, സുഭാഷിണിക്കെതിരെ വിമര്‍ശനവുമായി ദളിത് ആക്റ്റിവിസ്റ്റുകള്‍ രംഗത്തെത്തി. അച്ഛനമ്മമാരെ രക്ഷിക്കാന്‍ സുഭാഷിണി കള്ളം പറയുന്നുവെന്ന് വിമര്‍ശനം. നിലവില്‍ കെവിന്റെ കൊലപാതകത്തില്‍ സിബി-സിഐഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Other News in this category



4malayalees Recommends