യു കെ യില്‍ കൃപാസനം ഉടമ്പടി ധ്യാന ശുശ്രുഷകള്‍ക്ക് നാളെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാവും; മാര്‍ ഡോ. അലക്‌സ് വടക്കുംതലയും, റവ. ഡോ. ജോസഫ് വലിയവീട്ടിലും നയിക്കും

യു കെ യില്‍ കൃപാസനം ഉടമ്പടി ധ്യാന ശുശ്രുഷകള്‍ക്ക് നാളെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാവും; മാര്‍ ഡോ. അലക്‌സ് വടക്കുംതലയും, റവ. ഡോ. ജോസഫ് വലിയവീട്ടിലും നയിക്കും
ലണ്ടന്‍: കാദോഷ് മരിയന്‍ മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ യു കെ യില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനങ്ങള്‍ക്ക് ബെര്‍മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നാളെ തുടക്കമാവും. കൃപാസനം മരിയന്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കണ്ണൂര്‍ ലത്തീന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ഡോ. അലക്‌സ് വടക്കുംതല ലണ്ടനില്‍ എത്തിചേര്‍ന്നു. കൃപാസനം മരിയന്റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടില്‍ ഇന്ന് മാഞ്ചസ്റ്ററില്‍ വന്നെത്തും. ബര്‍മിങ്ങാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ദ്വിദിന കൃപാസന ഉടമ്പടി ധ്യാനം നാളെയും, മറ്റന്നാളുമായി (ആഗസ്റ്റ് 2,3 ) നടക്കും.


പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥത്തില്‍, ദിവ്യസുതന്‍ നല്‍കുന്ന അനുഗ്രഹങ്ങളെ കൃപാസനം ഉടമ്പടി ധ്യാനങ്ങളിലൂടെ അനുഭവവേദ്യമാക്കുവാനും, അനന്തമായ ദൈവീക കൃപകള്‍ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയന്‍ മിനിസ്ട്രി യു കെ യില്‍ ഒരുക്കുന്നത്.


യു.കെ റോമന്‍ കത്തോലിക്കാ ദേവാലയത്തിന്റെ ചാപ്ലിനും, തിരുവചന പ്രഘോഷകനുമായ ഫാ. വിങ്സ്റ്റണ്‍ വാവച്ചന്‍, ബ്ര.തോമസ് ജോര്‍ജ്ജ് (ചെയര്‍മാന്‍, കാദോഷ് മരിയന്‍ മിനിസ്ട്രീസ്) തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.


ധ്യാന വേദികളിലെ സ്ഥല പരിമിതി കാരണം നേരത്തെ പേരുകള്‍ രെജിസ്റ്റര്‍ ചെയ്തവര്‍ക്കേ കൃപാസനം ഉടമ്പടി ധ്യാനത്തില്‍ പങ്കു പങ്കുചേരുവാന്‍ സാധിക്കുകയുള്ളു എന്ന് കാദോഷ് മരിയന്‍ മിനിസ്റ്ററി അറിയിച്ചു. ബഥേല്‍ സെന്ററില്‍ നടക്കുന്ന ഉടമ്പടി ധ്യാനത്തിലേക്ക് കുറഞ്ഞ സീറ്റുകള്‍ക്കു കൂടി അവസരമുണ്ട്. ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ താമസ സൗകര്യം സ്വയം കണ്ടെത്തേണ്ടതാണ്.


ബെര്‍മിങ്ങാമിന് പുറമെ കെന്റിലെ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവും, പരിശുദ്ധ അമ്മ, വി. സൈമണ്‍ സ്റ്റോക്ക് പിതാവിന് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ച തീര്‍ത്ഥാടന കേന്ദ്രവുമായ എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ സെന്ററിലും ആഗസ്റ്റ് 6 ,7 തീയതികളിലായി ഉടമ്പടി ധ്യാന ശുശ്രുഷകള്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.


രാവിലെ എട്ടരക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളില്‍ തുടര്‍ന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുര്‍ബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ വൈകുന്നേരം നാലരയോടെ സമാപിക്കും.


യു കെ യിലെ സമ്മര്‍ദ്ദവും തിരക്കും നിറഞ്ഞ പ്രവാസ ജീവിത

സാഹചര്യങ്ങള്‍ക്കിടയില്‍ കൈവന്നിരിക്കുന്ന കൃപാസനം മരിയന്‍ ഉടമ്പടി ധ്യാന അവസരം പ്രയോജനപ്പെടുത്തുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങള്‍ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കര്‍മ്മങ്ങളിലും പങ്കുചേരുവാനും കാദോഷ് മരിയന്‍ മിനിസ്ട്രീസ് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.


Other News in this category



4malayalees Recommends