മൂന്ന് വര്‍ഷം മുമ്പ് വിവാഹം ; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

മൂന്ന് വര്‍ഷം മുമ്പ് വിവാഹം ; യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൂനൂരില്‍ ആണ് സംഭവം. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.24 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്നയെ വീട്ടിനുള്ളില്‍ തൂങ്ങിയതായി കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പായിരുന്നു ശ്രീജിത്തുമായി ജിസ്നയുടെ വിവാഹം. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബാലുശ്ശേരി പൊലീസ് പരിശോധന നടത്തി.

സി ഐ ടി പി ദിനേശിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.




Other News in this category



4malayalees Recommends