6 ലക്ഷം ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് ട്രംപ്

6 ലക്ഷം ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് ട്രംപ്
ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്‍ച്ചകള്‍ പുരോഗമിക്കവെ, ആറുലക്ഷം ചൈനക്കാരായ വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ട്രംപ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.

'ചൈനയില്‍ നിന്നും നികുതിയിനത്തിലും മറ്റും ധാരാളം പണം യുഎസിലേക്കു വരുന്നുണ്ട്. അതുകൊണ്ട് ചൈനയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തെ ബന്ധത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും ആ ബന്ധമെന്നും ട്രംപ് പറഞ്ഞു. നേരത്തെ കമ്യൂണിസ്റ്റ് ബന്ധമുള്ളവരോ പ്രധാന ഗവേഷണമേഖലയിലുള്ളവരോ ആയ ചൈനീസ് പൗരരുടെ വിസ റദ്ദുചെയ്യുമെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ മാറിയ സാഹചര്യത്തില്‍ ചൈനീസ് വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയാണ് അമേരിക്ക. യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസിന്റെ കണക്കുപ്രകാരം വിവിധ യുഎസ് സര്‍വകലാശാലകളിലായി നിലവില്‍ 2,70,000 ചൈനീസ് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

Other News in this category



4malayalees Recommends