റിയാദ് മെട്രോ പദ്ധതിയില്‍ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കവിഞ്ഞു

റിയാദ് മെട്രോ പദ്ധതിയില്‍ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കവിഞ്ഞു
2024 ഡിസംബറില്‍ ആരംഭിച്ച റിയാദ് മെട്രോ പദ്ധതിയില്‍ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി കവിഞ്ഞു. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത് ഒലയ റോഡ് ബ്ലൂ ലൈനിലാണ്. ഈ ലൈനില്‍ മൊത്തം 4.65 കോടി പേര്‍ യാത്ര ചെയ്തു. തുടര്‍ന്ന് 1.7 കോടി യാത്രക്കാരുമായി കിങ് അബ്ദുല്ല റോഡിലെ റെഡ് ലൈനും മൂന്നാം സ്ഥാനത്ത് 1.2 കോടി യാത്രക്കാരുമായി മദീന റോഡ് ഓറഞ്ച് ലൈനുമാണ്. മറ്റ് മൂന്ന് ലൈനുകളുടെയും മൊത്തം ഉപയോക്താക്കളുടെ എണ്ണം 2.45 കോടിയാണ്.

നാഷനല്‍ മ്യൂസിയം സ്റ്റേഷന്‍, ഖസര്‍ അല്‍ഹുകം, ഫിനാന്‍ഷ്യല്‍ സെന്റര്‍, എസ്.ടി.സി പ്രധാന സ്റ്റേഷനുകള്‍ എന്നിവയാണ് റിയാദ് മെട്രോയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉപയോഗിച്ച സ്റ്റേഷനുകള്‍.

Other News in this category



4malayalees Recommends