ക്വീന്‍സ്ലാന്‍ഡ് നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടേയും ശമ്പളം 11 ശതമാനം വര്‍ദ്ധിക്കും ; 2012 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവ്

ക്വീന്‍സ്ലാന്‍ഡ് നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടേയും ശമ്പളം  11 ശതമാനം വര്‍ദ്ധിക്കും ; 2012 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവ്
ക്വീന്‍സ്ലാന്‍ഡ് നഴ്‌സുമാരുടേയും മിഡ് വൈഫുമാരുടേയും ശമ്പളം വര്‍ദ്ധിക്കും. മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യൂണിയനും ക്വീന്‍സ്ലാന്‍ഡ് സര്‍ക്കാരും തമ്മിലുള്ള ശമ്പള വര്‍ദ്ധന കരാര്‍ നിലവില്‍ വന്നിരിക്കുന്നത്.

11 ശതമാനം ശമ്പള വര്‍ദ്ധനവാണ് അനുവദിച്ചിരിക്കുന്നത്. 2012 ന് ശേഷമുള്ള ഏറ്റവും വലിയ ശമ്പള വര്‍ദ്ധനവാണിത്.

നിലവിലെ വര്‍ദ്ധനവ് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരായി മാറിയിരിക്കുകയാണ് ക്വീന്‍സ്ലാന്‍ഡ് നഴ്‌സുമാരും മിഡ് വൈഫുമാരും. ഓവര്‍ടൈം വര്‍ക്കിന് ഇരട്ടി ശമ്പളം, പതിനാല് ദിവസത്തെ ശമ്പളമുള്ള രക്ഷാ കര്‍തൃഅവധി എന്നിവയെല്ലാം ലഭിക്കും.

Other News in this category



4malayalees Recommends