കുടിയേറ്റക്കാരുടെ യോഗ്യതകള്‍ അംഗീകരിക്കുന്നതിനുള്ള സംവിധാനത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമെന്ന് റിപ്പോര്‍ട്ട്

കുടിയേറ്റക്കാരുടെ യോഗ്യതകള്‍ അംഗീകരിക്കുന്നതിനുള്ള സംവിധാനത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമെന്ന് റിപ്പോര്‍ട്ട്
തൊഴില്‍ യോഗ്യതകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ആയിരക്കണക്കിന് വൈദഗ്ധ്യമുള്ള സ്ഥിരം കുടിയേറ്റക്കാരെ വലയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുടിയേറ്റക്കാരുടെ യോഗ്യതകള്‍ അംഗീകരിക്കുന്നതിനുള്ള സംവിധാനത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അവരുടെ യോഗ്യതകള്‍ അംഗീകരിക്കപ്പെടുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും ഇത് ഓസ്‌ട്രേലിയയുടെ ഉത്പാദന ക്ഷമതയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും സെറ്റില്‍മെന്റ് സര്‍വീസസ് ഇന്റര്‍നാഷണലിന്റെ പഠനത്തില്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ഇരുപതിനായിരത്തോളം അധ്യാപകരേയും അമ്പതിനായിരത്തോളം എഞ്ചിനീയര്‍മാരേയും പതിനാറായിരത്തോളം നഴ്‌സുമാരേയും അയ്യായിരത്തോളം സൈക്കോളജിസ്റ്റുകളേയും തൊഴില്‍ മേഖലയിലേക്ക് കൂടുതലായി ചേര്‍ക്കപ്പെടുമെന്ന് ഗവേഷണം കണ്ടെത്തി.
Other News in this category



4malayalees Recommends