ഓസ്‌ട്രേലിയന്‍ ദേശീയ ബാഡ്മിന്റന്‍ ടീമിലേക്ക് തൃശൂര്‍ സ്വദേശി

ഓസ്‌ട്രേലിയന്‍ ദേശീയ ബാഡ്മിന്റന്‍ ടീമിലേക്ക് തൃശൂര്‍ സ്വദേശി
ഓസ്‌ട്രേലിയയിലെ പ്രമുഖ ബാഡ്മിന്റന്‍ പരിശീലകനും സ്‌പോര്‍ട്ടീവ് ബാഡ്മിന്റണ്‍ അക്കാദമിയുടെ സ്ഥാപകനുമായ ജിനു വര്‍ഗീസ്, ഓസ്‌ട്രേലിയന്‍ ദേശീയ ബാഡ്മിന്റന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സെപ്തംബര്‍ 7 മുതല്‍ 14 വരെ തായ്‌ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് 2025 ല്‍ 35-39 വിഭാഗം മെന്‍സ് ഡബിള്‍സില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചാണ് ഈ തൃശൂര്‍ സ്വദേശി മത്സരിക്കുന്നത്. മറ്റൊരു ഇന്ത്യന്‍ വംശജനായ അങ്കൂര്‍ ഭാട്ടിയയാണ് ജിനുവിന്റെ പങ്കാളി.

സ്‌പോര്‍ട്ടീവ് ബാഡ്മിന്റര്‍ അക്കാദമിയില്‍ ഇദ്ദേഹത്തിന്റെ കീഴില്‍ നിരവധി കുട്ടികള്‍ പരിശീലനം നടത്തുന്നുണ്ട്. ഐടി മേഖലയില്‍ ജോലി ചെയ്യുകയാണ്. ഓസ്‌ട്രേലിയന്‍ ടീമനെ പ്രതിനിധീകരിക്കുന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് ജിനു വര്‍ഗീസ് പറഞ്ഞു. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. ഭാര്യ എമിലി മെല്‍ബണില്‍ രജിസ്റ്റേര്‍ഡ് നഴ്‌സായിജോലി ചെയ്യുന്നു. ജിനുവിന്റെ മക്കളായ ഈതനും നെയ്തനും ബാഡ്മിന്റന്‍ പരിശീലനം നേടുന്നുണ്ട്.

Other News in this category



4malayalees Recommends