'ഹൃദയപൂര്‍വ്വം' കാണാന്‍ കുടുംബസമേതം അമേരിക്കയിലെ തിയേറ്ററിലെത്തി മോഹന്‍ലാല്‍

'ഹൃദയപൂര്‍വ്വം' കാണാന്‍ കുടുംബസമേതം അമേരിക്കയിലെ തിയേറ്ററിലെത്തി മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ഓണചിത്രം ഹൃദയപൂര്‍വ്വം തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം സൂപ്പര്‍താരത്തെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയപൂര്‍വ്വം. ഫീല്‍ഗുഡ് കോമഡി ചിത്രമാണ് സിനിമയെന്നാണ് ആദ്യ ദിനം സിനിമ കണ്ടവരുടെ അഭിപ്രായം. ഹൃദയപൂര്‍വ്വം കുടുംബത്തിനൊപ്പം അമേരിക്കയില്‍ വച്ചാണ് മോഹന്‍ലാല്‍ കണ്ടത്. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് നടന്‍ അമേരിക്കയിലെ തിയേറ്ററില്‍ എത്തിയത്.

അമേരിക്കയിലെ മലയാളികള്‍ക്ക് ഒപ്പം ആഘോഷിച്ചാണ് നടന്‍ സിനിമ കണ്ടത്. തിയേറ്ററിലെത്തിയ സൂപ്പര്‍താരത്തെ ആര്‍പ്പുവിളികളോടെ വരവേല്‍ക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹൃദയപൂര്‍വ്വത്തിലെ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോയ്ക്ക് നിറഞ്ഞ കയ്യടിയാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നുമാണ് അഭിപ്രായങ്ങള്‍.

Other News in this category



4malayalees Recommends