അമേരിക്ക തകരും, സൈന്യം ഇല്ലാതാകും ; തീരുവ വിധിയില്‍ രോഷാകുലനായി ട്രംപ്

അമേരിക്ക തകരും, സൈന്യം ഇല്ലാതാകും ; തീരുവ വിധിയില്‍ രോഷാകുലനായി ട്രംപ്
യുഎസ് പുതിയതായി ഏര്‍പ്പെടുത്തിയ നികുതികളില്‍ മിക്കതും നിയമ വിരുദ്ധമാണെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി വിധി വന്നതിന് പിന്നാലെ രോഷാകുലനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഇല്ലെങ്കില്‍ അമേരിക്ക പൂര്‍ണമായും നശിപ്പിക്കപ്പെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

നികുതികളും അതിലൂടെ നമ്മള്‍ ഇതിനകം സമാഹരിച്ച് ട്രില്യണ്‍ കണക്കിന് ഡോളറുകളും ഇല്ലെങ്കില്‍ നമ്മുടെ രാജ്യം പൂര്‍ണമായും നശിപ്പിക്കപ്പെടും. നമ്മുടെ സൈനിക ശക്തി തല്‍ക്ഷണം തുടച്ചുനീക്കപ്പെടും, ട്രംപ് ടൂത്ത് സോഷ്യലില്‍ കുറിച്ചു.

പാനലിലെ ഭൂരിപക്ഷം വരുന്ന ജഡ്ജിമാരേയും തീവ്ര ഇടതുപക്ഷ സംഘം എന്നാണ് വിശേഷിപ്പിച്ചത്.

മിക്കവാറും എല്ലാ ഇറക്കുമതികളിലും വ്യാപകവും അനിശ്ചിതവുമായ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ട്രംപിന് അധികാരമില്ലെന്നാണ് ഫെഡറല്‍ സര്‍ക്യൂട്ടിനായുള്ള യുഎസ് അപ്പീല്‍ കോടതി വെള്ളിയാഴ്ച വിധിച്ചത്. കോടതി നികുതികള്‍ റദ്ദാക്കിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കാന്‍ ട്രംപിന് സമയം നല്‍കിയിട്ടുണ്ട്. മാത്രമല്ല ഈ കാലയളവില്‍ ഒക്ടോബര്‍ 14 വരെ നികുതികള്‍ നിലനിര്‍ത്താന്‍ അനുവാദവും നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends