ട്രംപ് ഇന്ത്യയെ പിണക്കിയത് കുടുംബത്തിന്റെ പാക് ബിസിനസ് താല്‍പര്യം സംരക്ഷിക്കാനെന്ന് ജെയ്ക് സള്ളിവന്‍

ട്രംപ് ഇന്ത്യയെ പിണക്കിയത് കുടുംബത്തിന്റെ പാക് ബിസിനസ് താല്‍പര്യം സംരക്ഷിക്കാനെന്ന് ജെയ്ക് സള്ളിവന്‍

സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചതെന്ന ഗുരുതര ആരോപണവുമായി മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍. പാകിസ്താനിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ട്രംപ് ഇങ്ങനെയൊരു കടുംകൈയ്ക്ക് മുതിര്‍ന്നത് എന്നാണ് ജെയ്കിന്റെ വെളിപ്പെടുത്തല്‍.

ട്രംപിന്റെ വിദേശ നയങ്ങളിലെ മറ്റാരും കാണാത്ത ഇരുണ്ട വശമായാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാലത്തെ ഈ ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചത്.

പതിറ്റാണ്ടുകളുമായി കക്ഷിഭേദമേന്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യുഎസ് പ്രവര്‍ത്തിച്ചുവരികയായിരുന്നു. സാങ്കേതിക വിദ്യ, പ്രതിഭ, സാമ്പത്തികം, ചൈനയുടെ തന്ത്രപരമായ നീക്കങ്ങളെ പ്രതിരോധിക്കല്‍ എന്നിവയില്‍ യുഎസുമായി ഒരുമിച്ച് നില്‍ക്കേണ്ട രാജ്യമാണ് ഇന്ത്യ. ഈ രംഗത്ത് കാര്യമായ പുരോഗതിയും യുഎസ് കൈവരിച്ചിരുന്നുവെന്ന് സള്ളിവന്‍ പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ കുടുംബവുമായി ബിസിനസ് ഇടപാടുകളില്‍ ഏര്‍പ്പെടാന്‍ പാകിസ്താന്‍ കാണിക്കുന്ന സന്നദ്ധതയ്ക്കാണ് ട്രംപ് പ്രാധാന്യം കൊടുക്കുന്നത്. ട്രംപ് ഇന്ത്യയുമായുള്ള ബന്ധത്തെ അവഗണിച്ചതിനുള്ള പ്രധാന കാരണം ഇതാണ്.നയതന്ത്രപരമായി ഇതൊരു വലിയ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Other News in this category



4malayalees Recommends