ഓസ്‌ട്രേലിയയിലേക്കുള്ള സ്ഥിരം കുടിയേറ്റക്കാരുടെ എണ്ണം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ തുടരും ; പ്രതിഷേധത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഫെഡറല്‍സര്‍ക്കാര്‍

ഓസ്‌ട്രേലിയയിലേക്കുള്ള സ്ഥിരം കുടിയേറ്റക്കാരുടെ എണ്ണം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ തുടരും ; പ്രതിഷേധത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഫെഡറല്‍സര്‍ക്കാര്‍
ഓസ്‌ട്രേലിയയിലേക്കുള്ള സ്ഥിരം കുടിയേറ്റക്കാരുടെ എണ്ണം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. 2025 -26 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തി എണ്‍പത്തയ്യായിരമായി കുടിയേറ്റക്കാര്‍ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തെ വിവിധ നഗരങ്ങളില്‍ കുടിയേറ്റ വിരുദ്ധ റാലി നടന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കിയത്.

വിവിധ സംസ്ഥാനങ്ങളോടും ടെറിട്ടറികളോടും കൂടി ആലോചിച്ച ശേഷമാണ് ഈ തീരുമാനമെന്ന് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. സ്‌കില്‍ഡ് കുടിയേറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിലെ എണ്ണം തുടരുവാനാണ് തീരുമാനം. സ്‌കില്‍ഡ് , ഫാമിലി, ഹ്യൂമാനിറ്റേറിയന്‍ വീസകള്‍ ഉള്‍പ്പെടുന്നതാണ് സ്ഥിരം കുടിയേറ്റക്കാരുടെ എണ്ണം.

Other News in this category

4malayalees Recommends