സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗ്ന ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആപ്പുകളും മറ്റ് പ്രോഗ്രാമുകളും നിരോധിക്കുമെന്ന് സര്‍ക്കാര്‍

സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗ്ന ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആപ്പുകളും മറ്റ് പ്രോഗ്രാമുകളും നിരോധിക്കുമെന്ന് സര്‍ക്കാര്‍
എഐ സഹായത്തോടെ നഗ്ന ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആപ്പുകളും മറ്റ് പ്രോഗ്രാമുകളും നിരോധിക്കുമെന്ന് സര്‍ക്കാര്‍. ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സ്ഥാനമുണ്ടെങ്കിലും കുട്ടികളേയും മുതിര്‍ന്നവരേയും ദുരുപയോഗം ചെയ്യാനും അപമാനിക്കാനും ഉപദ്രവിക്കാനും ഉപയോഗിക്കുന്ന ആപ്പുകള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കും ഒരു സ്ഥാനവുമില്ലെന്ന് കമ്യൂണിക്കേഷന്‍സ് മന്ത്രി വ്യക്തമാക്കി.

ഇത്തരം ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുട്ടികളുടെ അറിവില്ലാതെ അവരെ ചൂഷണം ചെയ്യാന്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends