ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍

ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍
ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷനില്‍ മാറ്റം വരുത്തുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയമ നിര്‍മ്മാണം അറ്റോര്‍ണി ജനറല്‍ പാര്‍ലമെന്റില്‍ തീരുമാനിക്കും.

സര്‍ക്കാര്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട രേഖകള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതു ജനങ്ങള്‍ക്കും ലഭിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും.

വിവരാവകാശ അപേക്ഷകള്‍ക്ക് നിര്‍ബന്ധിത ഫീസ് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

വ്യക്തമായ ഉറവിടങ്ങളില്ലാതെ വരുന്ന വിവരാവകാശ അപേക്ഷകള്‍ കുറയ്ക്കുവാനാണ് ഈ മാറ്റങ്ങളെന്നാണ് സര്‍ക്കാരിന്റെ വാദം.

എന്നാല്‍ സുതാര്യതയുടെ കാര്യത്തില്‍ മോശം പ്രതിച്ഛായയുള്ള ആല്‍ബനീസ് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുമെന്ന് ഗ്രീന്‍സ് പാര്‍ട്ടി വ്യക്തമാക്കി.

Other News in this category



4malayalees Recommends