തിയേറ്ററുകളില്‍ കളക്ഷന്‍ വാരിക്കൂട്ടി 'ലോക'

തിയേറ്ററുകളില്‍ കളക്ഷന്‍ വാരിക്കൂട്ടി 'ലോക'
കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ എഴുത്തിനും മേക്കിങ്ങിനും വിഎഫ്എക്‌സിനുമെല്ലാം കയ്യടി ലഭിക്കുന്നുണ്ട്. ബോക്‌സ് ഓഫീസിലും സിനിമ കത്തിക്കയറുന്നുണ്ട്. റീലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ 80 കോടി സിനിമ ആഗോളതലത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം 100 കോടി ക്ലബ്ബില്‍ അടുത്ത് തന്നെ കേറുമെന്നാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യ നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. ഇത് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന നേട്ടമാണ്.

Other News in this category



4malayalees Recommends