തിരുവോണ ആഘോഷത്തില്‍ മലയാളികള്‍ ; എല്ലാ പ്രിയ വായനക്കാര്‍ക്കും ഓണാശംസകള്‍

തിരുവോണ ആഘോഷത്തില്‍ മലയാളികള്‍ ; എല്ലാ പ്രിയ വായനക്കാര്‍ക്കും ഓണാശംസകള്‍
സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേല്‍ക്കുകയാണ്.

കര്‍ക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങം മാസമെത്തുന്നതോടെ കാര്‍ഷിക സമൃദ്ധിയുടെയും നിറവിന്റെയും നാളുകളാണ് എത്തുന്നത്.

ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കിയാല്‍ പിന്നെ അടുക്കളയില്‍ സദ്യവട്ടങ്ങളുടെ തിരക്കാണ്. ഓണക്കോടിയും ഓണസദ്യയും ഓണക്കളികളും ആഘോഷത്തിന്റെ ആവേശം സമ്മാനിക്കുന്ന മറ്റൊരു തിരുവോണ ദിനം കൂടി. എല്ലാ പ്രിയ വായനക്കാര്‍ക്കും ഓണാശംസകള്‍..

Other News in this category



4malayalees Recommends