'ചിത്രത്തിന് ലഭിക്കുന്ന സ്‌നേഹം കാണുമ്പോള്‍ സന്തോഷം തോന്നുന്നു, ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരു ചുവടുവയ്പ്പാണിത്'; ലോക സിനിമയെ പ്രശംസിച്ച് ആലിയ ഭട്ട്

'ചിത്രത്തിന് ലഭിക്കുന്ന സ്‌നേഹം കാണുമ്പോള്‍ സന്തോഷം തോന്നുന്നു, ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരു ചുവടുവയ്പ്പാണിത്'; ലോക സിനിമയെ പ്രശംസിച്ച് ആലിയ ഭട്ട്
കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്രയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓണം റിലീസായി എത്തിയ ചിത്രം ബോക്‌സോഫിസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണുണ്ടാക്കിയത്. ചിത്രം ഇതിനോടകം തന്നെ 100 കോടി കളക്ഷന്‍ പിന്നിട്ട് കഴിഞ്ഞു. ഇപ്പോഴിതാ 'ലോക' സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്.

ഇന്‍സറ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആലിയ ഭട്ട് അഭിനന്ദനം അറിയിച്ചത്. തീര്‍ത്തും പുതുമയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ആലിയ കുറിച്ചു. 'പുരാണ നാടോടിക്കഥകളെയും നിഗൂഢതയെയും പുതുമയോടെ ലോകയില്‍ സമന്വയിപ്പിച്ചിരിക്കുന്നു! ചിത്രത്തിന് ലഭിക്കുന്ന സ്‌നേഹം കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. സിനിമയോടുള്ള എന്റെ സ്‌നേഹവും പിന്തുണയും പ്രകടിപ്പിക്കാന്‍, ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരു ചുവടുവയ്പ്പാണിത്!'- ആലിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

അതേസമയം 'ലോക ചാപ്റ്റര്‍ 1 : ചന്ദ്ര'യെ പ്രശംസിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്ന് എന്നാണ് ലോകയെ ജൂഡ് ആന്തണി വിശേഷിപ്പിച്ചത്. ഒപ്പം ഡൊമിനിക് അരുണിന്റെ സംവിധാന മികവിനെയും കല്യാണി പ്രിയദര്‍ശന്റെ പ്രകടനത്തെയും ജൂഡ് അഭിനന്ദിച്ചു.

Other News in this category



4malayalees Recommends