വീട്ടിനകത്ത് ധരിക്കുന്ന വസ്ത്രമണിഞ്ഞ് പുറത്തിറങ്ങിയാല്‍ സൗദി പൊലീസ് പൊക്കും

വീട്ടിനകത്ത് ധരിക്കുന്ന വസ്ത്രമണിഞ്ഞ് പുറത്തിറങ്ങിയാല്‍ സൗദി പൊലീസ് പൊക്കും
വീട്ടിനകത്ത് ധരിക്കുന്ന വസ്ത്രമണിഞ്ഞ് പുറത്തേക്കിറങ്ങരുത്. സൗദിയില്‍ പൊലീസ് പൊക്കും. മാന്യമായ വസ്ത്രം ധരിച്ചു മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയമം ലംഘിച്ച് പുറത്തിറങ്ങിയാല്‍ കേസും പിഴയുമായി നടക്കേണ്ടിവരും.

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ അല്‍ ഖസീം മേഖലയില്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പാര്‍ക്കില്‍ നൈറ്റ് ഗൗണ്‍ ധരിച്ചെത്തിയ സൗദി പൗരനെയാണ് പൊലീസ് പിടികൂടിയത്. പൊലീസ് താക്കിത് നല്‍കിയ വീഡിയോ പുറത്തുവന്നു.

Other News in this category



4malayalees Recommends