'വിശുദ്ധ ഖുര്‍ആന്‍ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നു, എന്റെ ഭാര്യയെ വളാഞ്ചേരി സ്‌കൂളിന്റെ പ്രിന്‍സിപ്പലാക്കിയതില്‍ എനിക്കൊരു പങ്കുമില്ല'; കെ ടി ജലീല്‍

'വിശുദ്ധ ഖുര്‍ആന്‍ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നു, എന്റെ ഭാര്യയെ വളാഞ്ചേരി സ്‌കൂളിന്റെ പ്രിന്‍സിപ്പലാക്കിയതില്‍ എനിക്കൊരു പങ്കുമില്ല'; കെ ടി ജലീല്‍
തന്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രിന്‍സിപ്പലാക്കിയതില്‍ തനിക്ക് പങ്കുമില്ലെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ഈ ഭൂമി ലോകത്ത് ഒരാളോടും അതിനായി ശുപാര്‍ശ നടത്തിയിട്ടില്ല.വിശുദ്ധ ഖുര്‍ആന്‍ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നുവെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗം എന്ന നിലയില്‍ ഭാര്യയുടെ നിയമനം അംഗീകരിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ സ്വാധീനിച്ചിട്ടില്ല. കോണ്‍ഗ്രസ്-ലീഗ് അനുഭാവികളായ സ്‌കൂള്‍ കമ്മിറ്റിയിലെ അംഗങ്ങളായ മാന്യ വ്യക്തികളോട് ചോദിച്ചാല്‍ നിജസ്ഥിതി മനസ്സിലാക്കാമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ കെ.ടി ജലീലിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂര്‍ രംഗത്തെത്തിയിരുന്നു. മറ്റൊരാളുടെ അവസരം നിഷേധിച്ച് നേടിയെടുത്തതാണ് കെ.ടി ജലീലിന്റെ ഭാര്യയുടെ പ്രിന്‍സിപ്പല്‍ പദവി എന്നാണ് ആരോപണം. അങ്ങനെ അല്ലെങ്കില്‍ വേദ ഗ്രന്ഥം തൊട്ട് സത്യം പറയാനാകുമോ ജലീലിനെന്നും ഡിസിസി ജനറല്‍ സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.കഴിഞ്ഞ ദിവസം ബന്ധു നിയമനത്തില്‍ ഒരു തെറ്റും ചെയ്തില്ലെന്ന് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് കെ.ടി ജലീല്‍ സത്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിദ്ധീഖ് പന്താവൂരിന്റെ പോസ്റ്റ്.

കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്

വിശുദ്ധ ഖുര്‍ആന്‍ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നു: ''എന്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രിന്‍സിപ്പലാക്കിയതില്‍ എനിക്കൊരു പങ്കുമില്ല. ഈ ഭൂമി ലോകത്ത് ഒരാളോടും ഞാന്‍ അതിനായി ശുപാര്‍ശ നടത്തിയിട്ടില്ല. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗം എന്ന നിലയില്‍ ഭാര്യയുടെ നിയമനം അംഗീകരിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ സ്വാധീനിച്ചിട്ടില്ല''. കോണ്‍ഗ്രസ്-ലീഗ് അനുഭാവികളായ സ്‌കൂള്‍ കമ്മിറ്റിയിലെ അംഗങ്ങളായ മാന്യ വ്യക്തികളോട് ചോദിച്ചാല്‍ നിജസ്ഥിതി മനസ്സിലാക്കാം.

സിദ്ധീഖ് പന്താവൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

താന്‍ മന്ത്രിയായിരിക്കെ താങ്കളുടെ ഭാര്യക്ക് മറ്റൊരു അധ്യാപികയുടെ നിയമാനുസൃതം ലഭിക്കേണ്ട അവസരം നിഷേധിച്ച് സ്‌കൂള്‍ മാനേജ്മന്റ് നല്‍കിയ ഔധാര്യമായിരുന്നു ഇന്നും അങ്ങയുടെ ഭാര്യ വി പി ഫാത്തിമകുട്ടി ഇരിക്കുന്ന കസേര...

ഇനി അത് അങ്ങിനെ അല്ലെങ്കില്‍ വേദ ഗ്രന്ഥം തൊട്ട് സത്യം പറയാനാകുമോ ജലീല്‍ സര്‍

Other News in this category



4malayalees Recommends