കുടിയേറ്റക്കാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി; സമ്മതിക്കാത്ത രാജ്യങ്ങള്‍ക്കുള്ള വിസ സസ്‌പെന്‍ഡ് ചെയ്യാന്‍ യുകെ; നടപടിയുമായി ഹോം സെക്രട്ടറി

കുടിയേറ്റക്കാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി; സമ്മതിക്കാത്ത രാജ്യങ്ങള്‍ക്കുള്ള വിസ സസ്‌പെന്‍ഡ് ചെയ്യാന്‍ യുകെ; നടപടിയുമായി ഹോം സെക്രട്ടറി

അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരായ നടപടികള്‍ കടുപ്പിക്കാന്‍ നീക്കങ്ങളുമായി പുതിയ ഹോം സെക്രട്ടറി. കുടിയേറ്റക്കാരെ തിരിച്ചെടുക്കാനുള്ള കരാറുകള്‍ അംഗീകരിക്കാത്ത രാജ്യങ്ങള്‍ക്കുള്ള വിസ സസ്‌പെന്‍ഡ് ചെയ്യാനാണ് യുകെ ആലോചിക്കുന്നതെന്ന് ഷബാന മഹ്മൂദ് വ്യക്തമാക്കി.


അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുന്നുവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. യുകെയില്‍ താമസിക്കാന്‍ അവകാശമില്ലെങ്കില്‍ ആ പൗരന്‍മാരെ അതാത് രാജ്യങ്ങള്‍ തിരിച്ചെടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഇംഗ്ലീഷ് ചാനലില്‍ ചെറുബോട്ടുകളില്‍ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാനുള്ള കനത്ത സമ്മര്‍ദത്തിലാണ് ഗവണ്‍മെന്റ്. ഈ വര്‍ഷം ഇതിനകം 30,000-ലേറെ പേരാണ് ബ്രിട്ടീഷ് മണ്ണിലെത്തിയത്. ശനിയാഴ്ച മാത്രം ആയിരത്തിലേറെ പേര്‍ എത്തിയത് ഗവണ്‍മെന്റിന് നാണക്കേടായി.

ഇതിനിടെയാണ് യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫൈവ് ഐസ് ഇന്റലിജന്‍സ് ഷെയറിംഗ് സഖ്യത്തിന്റെ യോഗത്തിന് ഹോം സെക്രട്ടറി ആതിഥേയത്വം വഹിച്ചത്. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് വാക്കുകള്‍ മാത്രമാണ് കടുപ്പിക്കുന്നതെന്നും, മുന്‍ ടോറി ഗവണ്‍മെന്റ് ചെയ്തത് പോലെ നടപടികളില്ലെന്നും ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആരോപിച്ചു.

Other News in this category



4malayalees Recommends