കൊല്ലത്ത് അധ്യാപകനും വിദ്യാര്‍ഥിയും ഏറ്റുമുട്ടിയ സംഭവം; വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ത്തു, അധ്യാപകനും പരിക്ക്, സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലത്ത് അധ്യാപകനും വിദ്യാര്‍ഥിയും ഏറ്റുമുട്ടിയ സംഭവം; വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ത്തു, അധ്യാപകനും പരിക്ക്, സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
അഞ്ചാലുംമൂട് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കായികാധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി. അധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഎന്‍എസ് 114, ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയും സസ്‌പെന്‍ഷനിലാണ്.

കഴിഞ്ഞ ദിവസമാണ് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംഘട്ടനമുണ്ടായത്. അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ക്കുകയായിരുന്നു. തലയ്ക്കും പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനും പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമായതെന്നാണ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചത്.

Other News in this category



4malayalees Recommends