'ധര്‍മസ്ഥല കേസില്‍ സമര്‍പ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മൊഴി നല്‍കി മനാഫ്

'ധര്‍മസ്ഥല കേസില്‍ സമര്‍പ്പിച്ച മൊഴികളും തെളിവുകളും കൃത്രിമം'; അന്വേഷണ സംഘത്തിന് മൊഴി നല്‍കി മനാഫ്
ധര്‍മസ്ഥല കേസില്‍ സമര്‍പ്പിച്ച മൊഴികളും തെളിവുകളും കൃത്രിമമെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി ലോറി ഡ്രൈവര്‍ മനാഫ്. തലയോട്ടി എടുത്തത് ശുചീകരണ തൊഴിലാളി അല്ല. മറ്റ് രണ്ടുപേര്‍ തലയോട്ടിയെടുത്ത് നല്‍കി. തലയോട്ടിയെടുത്ത രണ്ടുപേരെ കുറിച്ചുള്ള വിവരം അന്വേഷണസംഘത്തിന് നല്‍കി. വിശ്വാസ്യത കൂട്ടാന്‍ ചിലര്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചു. സുജാത ഭട്ടിന്റെ മൊഴി വിശ്വാസത്തില്‍ എടുത്തതില്‍ തനിക്ക് പിശക് പറ്റിയെന്നും മനാഫ് പറയുന്നു. തനിക്ക് ആരെയും സംരക്ഷിക്കാന്‍ ഇല്ലെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

ചിലര്‍ നടത്തിയ നാടകം കേസിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ചില കള്ളനാണയങ്ങള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടു. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തോട് പറഞ്ഞുവെന്നും തനിക്ക് ആരെയും സംരക്ഷിക്കാന്‍ ഇല്ലെന്നും മനാഫ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ മനാഫ് ഉഡുപ്പി പൊലീസിന് മുന്നില്‍ ഹാജരാകാതെ നാട്ടിലേയ്ക്ക് മടങ്ങി.

മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ധര്‍മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഒളിവില്‍പ്പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു.

Other News in this category



4malayalees Recommends