യുകെയില്‍ പിആര്‍ ലഭിക്കാന്‍ പത്തുവര്‍ഷം കാത്തിരിക്കേണ്ടിവരുമോ ? മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ക്ക് തിരിച്ചടിയായി പുതിയ നീക്കം ; കുടിയേറ്റ നയങ്ങള്‍ മാറുന്നത് സമ്മര്‍ദ്ദമാകുന്നു

യുകെയില്‍ പിആര്‍ ലഭിക്കാന്‍ പത്തുവര്‍ഷം കാത്തിരിക്കേണ്ടിവരുമോ ? മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ക്ക് തിരിച്ചടിയായി പുതിയ നീക്കം ; കുടിയേറ്റ നയങ്ങള്‍ മാറുന്നത് സമ്മര്‍ദ്ദമാകുന്നു
യുകെ മലയാളികള്‍ക്ക് വീണ്ടും ആശങ്കയാകുകയാണ് പുതിയ റിപ്പോര്‍ട്ട്.പിആര്‍ ലഭിക്കാന്‍ പത്തുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്നത് വലിയ തിരിച്ചടിയാണ്. സര്‍ക്കാരിന്റെ പുതിയ നീക്കം അതിനാല്‍ തന്നെ ആശങ്കയാകുകയാണ്. പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച കുടിയേറ്റക്കാരെ സംബന്ധിച്ച് നെഞ്ചിടിപ്പേകുന്നതാണ്.

നഴ്‌സുമാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് മലയാളികളെ ഇതു ബാധിക്കും. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എംപിമാര്‍ തങ്ങളുടെ പ്രാദേശിക തലത്തിലുള്ളവരുടെ ആശങ്കയും അഭിപ്രായങ്ങളും പങ്കുവച്ചു. ആഷ്‌ഫോര്‍ഡില്‍ നിന്നുള്ള മലയാളി എംപി സോജന്‍ ജോസഫ് എന്‍എച്ച്എസിലുള്ള വിദേശ തൊഴിലാളികളുടെ സംഭാവനയെ കുറിച്ചു മറക്കരുതെന്ന് ഓര്‍മ്മിച്ചു. നിരവധി കുടുംബങ്ങളെ ബാധിക്കുന്നതിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ അനധികൃത കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. യുകെയില്‍ നിലവില്‍ കഴിയുന്നവര്‍ക്ക് ബാധകമാകുമോ എന്നും വ്യക്തമാക്കിയിട്ടില്ല.

കോവിഡ് കാലത്ത് ആരോഗ്യമേഖലയിലെത്തിയ നഴ്‌സുമാര്‍ പലരും പിആര്‍ കിട്ടാനുള്ള അഞ്ചു വര്‍ഷം പൂര്‍ത്തിയാകാറായവരാണ്. എന്നാല്‍ പുതിയ നിയമം വന്നാല്‍ പിആറിനായി വീണ്ടും കാത്തിരിക്കേണ്ടിവരും.

മതിയായ വോട്ടുകളുമായി പാര്‍ലമെന്റ് മുമ്പാകെ എത്തിയ പെറ്റീഷനിലെ വിഷയങ്ങളിന്മേല്‍ പൊതു ജന അഭിപ്രായം തേടുന്ന പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാകും തീരുമാനം. പിആര്‍ നല്‍കാനുള്ള കാലാവധി അഞ്ചു വര്‍ഷത്തില്‍ തുടരണോ പത്തുവര്‍ഷമായി വര്‍ധിപ്പിക്കണോ എന്ന ചോദ്യമാണ് വരുന്നതെങ്കില്‍ തദ്ദേശീയരായവര്‍ പത്ത് എന്നവാദത്തെ പിന്തുണച്ചേക്കും. പ്രത്യേകിച്ച് കുടിയേറ്റത്തിനെതിരെ പ്രതിഷേധംഉയരുന്ന സാഹചര്യത്തില്‍.

പ്രവാസികള്‍ സംഘടനകള്‍ ഒത്തൊരുമിച്ച് കണ്‍സള്‍ട്ടേഷനില്‍ ശക്തമായി പ്രതികരിച്ചാല്‍ വിജയിപ്പിക്കാനാകുമോ എന്നും സംശയമാണ്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

Other News in this category



4malayalees Recommends