അയര്‍ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രഞ്ജു റോസ് കുര്യന് വിടയേകാന്‍ മലയാളി സമൂഹം

അയര്‍ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രഞ്ജു റോസ് കുര്യന് വിടയേകാന്‍ മലയാളി സമൂഹം
അയര്‍ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് രഞ്ജു റോസ് കുര്യന് (40) കണ്ണീരോടെ വിടയേകാന്‍ മലയാളി സമൂഹം. രഞ്ജു കുടുംബമായി താമസിച്ചിരുന്ന കോര്‍ക്കിലെ ബാന്‍ഡനിലാണ് സംസ്‌കാരം. ബാന്‍ഡനിലെ ഗബ്രിയേല്‍ ആന്‍ഡ് ഒ ഡൊണോവന്‍ ഫ്യൂണറല്‍ ഹോമില്‍ ഇന്നു രാവിലെ 10.30മുതല്‍ ഭൗതിക മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും. 11.30ന് ബാന്‍ഡന്‍ സെന്റ് പാട്രിക്‌സ് പള്ളിയില്‍ മൃതദേഹമെത്തിക്കും. 12 മണിയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.

ചടങ്ങില്‍ പങ്കെടുക്കാന്‍ പിതാവ് കുര്യനും മാതാവ് റോസ് കുര്യനും എത്തിയിട്ടുണ്ട്. ഇടുക്കി ഉപ്പുതോട് നിന്നും കോഴിക്കോട് ജില്ലയിലേക്ക് കുടിയേറിയ ബിസിനസ് കുടുംബത്തിലെ അംഗമായ രഞ്ജു സിറോ മലബാര്‍ സഭയുടെ കെസിവൈഎം അടക്കമുള്ള സംഘടനകളില്‍ ഭാരവാഹികളായി പ്രവര്‍ത്തിച്ചിരുന്നു.

2016ലാണ് രഞ്ജു കുടുംബത്തോടൊപ്പം അര്‍ലന്‍ഡിലെത്തുന്നത്. കോര്‍ക്കില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ജാനറ്റ് ബേബി ജോസഫാണ് ഭാര്യ. മക്കള്‍ ക്രിസ്, ഫെലിക്‌സ്.

അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കില്ലാര്‍ണി നാഷണല്‍ പാര്‍ക്കിലാണ് രഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. രഞ്ജുവിനെ രണ്ടുദിവസമായി കാണുന്നില്ലെന്ന് ഭാര്യ പരാതി നല്‍കിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോര്‍ക്കിലെ മക്കാര്‍ത്തി കോച്ചസിലെ ഡ്രൈവറായിരുന്ന രഞ്ജു അയര്‍ലന്‍ഡിലെ പൊതുഗതാഗത ബസ് സര്‍വീസായ എറാനിലെ അഭിമുഖം പാസായി ജോലിക്ക് ചേരാനിരിക്കുകയായിരുന്നു. കോര്‍ക്ക് കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

Other News in this category



4malayalees Recommends