നേപ്പാളില്‍ ജയില്‍ ചാടാന്‍ ശ്രമിച്ച് തടവുകാര്‍ ; വെടിയുതിര്‍ത്ത് സൈന്യം ; പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി

നേപ്പാളില്‍ ജയില്‍ ചാടാന്‍ ശ്രമിച്ച് തടവുകാര്‍ ; വെടിയുതിര്‍ത്ത് സൈന്യം ; പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി
നേപ്പാളില്‍ വീണ്ടും വെടിവെപ്പ്. രാംചപ് ജയിലില്‍ നിന്ന് തടവുകാര്‍ രക്ഷപ്പെടുന്നതിനിയിലാണ് സൈന്യം വെടിവെപ്പ് നടത്തിയത്. നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വെടിവെപ്പാണ് നടന്നത്. നിലവില്‍ നേപ്പാളില്‍ പ്രക്ഷോഭം തുടങ്ങിയത് മുതല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി ഉയര്‍ന്നു.

തടവുകാര്‍ നിരവധി ലോക്കുകള്‍ തകര്‍ത്തെന്നും പ്രധാന ഗേറ്റ് തകര്‍ക്കാന്‍ നോക്കിയപ്പോഴാണ് സേന വെടിവെച്ചതെന്ന് മുഖ്യ ജില്ലാ ഓഫീസര്‍ ശ്യാം കഷ്ണ താപ പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭം ആരംഭിച്ചത് മുതല്‍ ഇതുവരെ 25 ജയിലുകളിലായി 15,000 തടവുകാരാണ് രക്ഷപ്പെട്ടത്. നേപ്പാളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ജയില്‍ച്ചാട്ടമാണിത്. ഇതില്‍ വളരെ കുറച്ച് പേര്‍ മാത്രമേ തിരികെ വരികയോ സൈന്യത്തിന് പിടികൂടാനോ സാധിച്ചിട്ടുള്ളു.

Other News in this category



4malayalees Recommends