ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹാരി രാജകുമാരന്‍ പിതാവിനെ കണ്ടു ; 55 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മടക്കം

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹാരി രാജകുമാരന്‍ പിതാവിനെ കണ്ടു ; 55 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം മടക്കം
ഒന്നര വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഹാരി രാജകുമാരന്‍ പിതാവ് ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ക്ലെയറന്‍സ് ഹൗസില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. 2014ല്‍ ഹാരി ആരംഭിച്ച ഇന്‍വിക്റ്റസ് ഗെയിംസുമായി ബന്ധപ്പെട്ടായിരുന്നു ഹാരി ബ്രിട്ടനിലെത്തിയത്. മുന്‍ സൈനികര്‍ക്കും പരിക്കേറ്റ സൈനികര്‍ക്കും വേണ്ടിയുള്ളതാണ് ഇന്‍ വിക്റ്റസ് ഗെയിംസ്. തികച്ചും ശാന്തനും പ്രസന്നവാനുമായി കാണപ്പെട്ട ഹാരി, പരിപാടിയുടെ സ്‌പോണ്‍സര്‍മാരോടും മന്ത്രിമാരോടും കുശലം പറഞ്ഞു. ലണ്ടനിലെ ഗെര്‍ക്കിനിലാണ് പരിപാടി നടക്കുന്നത്. പുനഃസംഗമത്തിന് ശേഷം ഹാരി രാജകുമാരന്‍ പറഞ്ഞത് തന്റെ പിതാവ് സുഖമായി ഇരിക്കുന്നു എന്നാണ്.

പത്തൊമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ഹാരി പിതാവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. 55 മിനിറ്റ് കൂടിക്കാഴ്ച നീണ്ടു.

2024 ഫെബ്രുവരിയില്‍ ആയിരുന്നു അവസാനമായി രാജകുമാരന്‍ പിതാവിനെ കാണാന്‍ യുകെയില്‍ എത്തിയത്. വൈകിട്ട് 5.20 ഓടെ ഒരു കറുത്ത റേഞ്ച് റോവറില്‍ കൊട്ടാരത്തില്‍ എത്തിയ ഹാരി, പിതാവുമൊത്തുള്ള സ്വകാര്യ സന്ദര്‍ശനത്തിന് ശേഷം ആറേ കാലിനാണ് മടങ്ങിയത്.

Other News in this category



4malayalees Recommends