മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന് വിട നല്‍കാന്‍ കേരളം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന് വിട നല്‍കാന്‍ കേരളം
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന് വിട നല്‍കാന്‍ രാഷ്ട്രീയ കേരളം. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11 മുതല്‍ വീട്ടിലാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രധാനനേതാക്കളെല്ലാം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തും. മറ്റ് ഇടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. തങ്കച്ചന്റെ ആഗ്രഹ പ്രകാരമാണ് പൊതുദര്‍ശനം ഒഴിവാക്കിയത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയിലാണ് സംസ്‌കാരം. ഇന്നലെ വൈകുന്നേരം 4.30നാണ് പിപി തങ്കച്ചന്‍ അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ആറുപതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് രാഷ്ടീയ ജീവതത്തില്‍ കെപി സിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ആന്റണി മന്ത്രി സഭയില്‍ കൃഷിമന്ത്രി, പെരുമ്പാവൂരില്‍ നിന്ന് നാലുതവണ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ്, പെരുമ്പാവൂര്‍ നഗരസഭാധ്യക്ഷന്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends