ദോഹ ആക്രമണത്തില്‍ ഹമാസിന്റെ ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം

ദോഹ ആക്രമണത്തില്‍ ഹമാസിന്റെ ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം
ദോഹ ആക്രമണത്തില്‍ ഹമാസിന്റെ ഉന്നത നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍. ഖത്തര്‍ ആക്രമണത്തിന് ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അറബ് രാജ്യ ഉച്ചകോടി ഞായറാഴ്ച നടക്കും. നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. ദോഹയില്‍ നടത്തിയ ആക്രമണത്തിലൂടെ ഇസ്രായേല്‍ ബന്ധിമോചനത്തിന് ഉള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി എന്ന് ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കാനാണ് അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഖത്തര്‍ നടത്തുന്നത്. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇസ്രയേലിന് ഏതുരീതിയില്‍ മറുപടി നല്‍കണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിച്ച് ഇസ്രായേലിന് മറുപടി നല്‍കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ ബിന്‍ റഹ്‌മാന്‍ ജാസിം അല്‍ഥാനി അറിയിച്ചിരുന്നു

Other News in this category



4malayalees Recommends