കണ്ണൂര്‍ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാള്‍ ആഘോഷം ; പ്രാങ്ക് വീഡിയോ വൈറലായതോടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാള്‍ ആഘോഷം ; പ്രാങ്ക് വീഡിയോ വൈറലായതോടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാള്‍ ആഘോഷിച്ച അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഒരു യുവതിയുടെ പിറന്നാളാണ് അഞ്ചംഗ സംഘം അനുവാദമില്ലാതെ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി ആഘോഷിച്ചത്. സെപ്റ്റംബര്‍ 16 നാണ് സംഭവം. യുവതിയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് യൂവാക്കള്‍ ജില്ലാ പൊലീസ് ആസ്ഥാനത്തെ കാന്റീന് സമീപം എത്തിയത്. ഇവിടെ വച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ അടക്കം സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ പങ്കുവച്ചിരുന്നു.

ഈ വീഡിയോ വൈറലായതോടെയാണ് പണി കിട്ടിയത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ യുവതീ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അതീവ സുരക്ഷ മേഖലയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് പ്രതികള്‍ അകത്ത് കടന്നതെന്നും, പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തി എന്നുമാണ് കേസ്.

പിറന്നാളുകാരിയായ യുവതിയെ മറ്റുള്ളവര്‍ പ്രാങ്ക് കോളിലൂടെ പൊലീസ് സ്റ്റേഷനിലത്തിക്കുകയായിരുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്നു പറഞ്ഞാണ് യുവതിയെ സംഘം വിളിക്കുന്നത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം സ്റ്റേഷനില്‍ എത്തണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്ന് വീഡിയോയില്‍ കാണം. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ യുവതിക്ക് സര്‍പ്രൈസായി പിറന്നാള്‍ ആഘോഷം നടത്തുകയായിരുന്നു.

Other News in this category



4malayalees Recommends