താന്‍ ലീഗായപ്പോള്‍ കട്ടിട്ടില്ല പിന്നെ ഇപ്പോഴാണോ കക്കുന്നത്?; യൂത്ത് ലീഗ് ആരോപണങ്ങളില്‍ കെ ടി ജലീല്‍
മുസ്ലിം ലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്ന് കെ ടി ജലീല്‍ എംഎല്‍എ. ഒന്നിനെയും ഭയപ്പെടാത്തവരാണ് യൂത്ത്ലീഗ് നേതാക്കള്‍. മറ്റുള്ളവന്റെ പണം കൊണ്ട് മുസ്ലിം ലീഗിനെ വിറ്റ് കാശാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം തിരൂര്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മലയാള സര്‍വകലാശാല ഭൂമി വിവാദ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജലീല്‍. ലീഗിന്റെ കള്ളത്തരങ്ങള്‍ തുറന്നു പറയുമ്പോള്‍ തന്നെ അഴിമതിക്കാരനാക്കുകയാണ്. ലീഗിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കാന്‍ പി കെ ഫിറോസിന് ധൈര്യമുണ്ടോയെന്നും കെ ടി ജലീല്‍ ചോദിച്ചു.താന്‍ ലീഗായപ്പോള്‍ കട്ടിട്ടില്ല പിന്നെ ഇപ്പോഴാണോ കക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
പി കെ ഫിറോസും കെ ടി ജലീലും തമ്മിലുള്ള വാക് പോര് തുടരുകയാണ്.