തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരുകൂട്ടം മനുഷ്യര്‍ക്ക് പുതപ്പ് നല്‍കി നടി ഐശ്വര്യ

തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരുകൂട്ടം മനുഷ്യര്‍ക്ക് പുതപ്പ് നല്‍കി നടി ഐശ്വര്യ
മഴയത്ത് തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരുകൂട്ടം മനുഷ്യര്‍ക്ക് പുതപ്പ് നല്‍കി മാതൃകയാവുകയാണ് ഐശ്വര്യ രാജേഷ്. കിടന്ന് ഉറങ്ങുന്നവരെ ഉണര്‍ത്താതെ അവരുടെ ദേഹത്ത് പുതപ്പ് പുതപ്പിക്കുന്ന ഐശ്വര്യയുടെ പ്രവൃത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. നടി പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

കഴിഞ്ഞ ദിവസം ഞാന്‍ തെരവിലൂടെ നടക്കുകയും അവിടെ ജീവിക്കുന്ന മനുഷ്യരുമായി സംസാരിക്കുകയും ചെയ്തു. നിസഹായരായ മനുഷ്യര്‍, സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, പ്രായമായവര്‍... ആ കാഴ്ച ഹൃദയഭേദമായിരുന്നു. നൂറു രൂപയുടെ ഒരു പുതപ്പ് നമുക്ക് എല്ലാവര്‍ക്കും വാങ്ങാന്‍ കഴിയുന്നതാണ്. അതിനൊരു രണ്ടാമത്തെ ചിന്തയ്ക്ക് പോലും അവസരമില്ല. ആകാശം മേല്‍കൂരയാക്കി തണുത്ത് വിറച്ച് കൊതുക് കടി ഏറ്റു കിടക്കുന്ന ആ മനുഷ്യര്‍ക്ക് നമുക്ക് ഒന്നിച്ചു ചൂടേകാമെന്നാണ് നടി വീഡിയോ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയില്‍ കുറിച്ചത്. ഒപ്പം ഒക്ടോബറില്‍ താന്‍ അംബാസിഡറായ 'മോയി വിരുദു' എന്ന സന്നദ്ധ സംഘടനയുമായി നമുക്ക് വീണ്ടും കാണാമെന്ന് നടി പോസ്റ്റില്‍ പറയുന്നുണ്ട്. കമ്പിളി സ്‌നേഹത്തിന്റെ പ്രതീകമെന്നും നടി പറയുന്നു. ആവശ്യമുള്ളവര്‍ക്ക് ഇതുപോലെ പുതപ്പ് വാങ്ങി നല്‍കാനായി നടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends